തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ ഇടത് സംഘടനാനേതാവായ പ്രതി നന്ദകുമാറിനെ ചോദ്യംചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.അച്ചു ഉമ്മന്റെ ജോലി , വസ്ത്രധാരണം, സമ്പാദ്യം എന്നിവ മുന്‍നിര്‍ത്തി സൈബര്‍ അധിക്ഷേപം നടത്തി എന്നാണ് പരാതി. ഐ എച്ച് ആര് ഡി യില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയ നന്ദകുമാറിന്റെ ഫേസ്ബുക്ക് സന്ദേശങ്ങളുടെ ലിങ്ക് സഹിതമാണ് അച്ചു പരാതി നല്‍കിത്. 29 ആം തീയതി കേസെടുത്തിട്ടും നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു .അധിക്ഷേപത്തിന് കാരണമായ ഫേസ്ബുക്ക് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതിനാല്‍ ഫെയ്സ്ബുക്കില്‍ നിന്ന് തെളിവ് ലഭിക്കാത്തതാണ് അന്വേഷണത്തിന് തടസ്സം എന്നാണ് പോലീസിന്റെ വിശദീകരണം.