കരിപ്പൂർ സ്വർണ്ണകടത്ത് കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി പിടിയിലായി. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരിൽ എത്തിയ സംഘമാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവർ പ്രതി റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്.
കൊടുവള്ളി സ്വദേശികളായ റിയാസ്, ബഷീർ , മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ, മുഹമ്മദ് ഫയാസ് എന്നിവർ ആണ് ഇന്ന് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വർണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കേസുമായി ബന്ധപെട്ടു അറസ്റ്റിലായ ഷിഹാബും ഹിജാസും അപകടമുണ്ടായ ദിവസം കരിപ്പൂരിലെത്തിയ ഒരു കാരിയറെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചിട്ടുണ്ട്. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാൻ്റെ നിര്‍ദേശപ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോകൽ എന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ കവര്‍ച്ച കേസിനും തട്ടികൊണ്ട്പോകൽ എന്നിവ ചുമത്തി കരിപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.


