കോട്ടയം; ഈരാറ്റുപേട്ടയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമ നമസ്കാരം സംഘടിപ്പിച്ച 23 പേര് അറസ്റ്റില്‍. വെള്ളിയാഴ്ച നിരോധനം ലംഘിച്ച് സമീപത്തെ സ്കൂളില്‍ ജുമ നമസ്കാരം നടത്തിയവരാണ് പിടിയിലായത്. ഇതറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ സാമൂഹ്യഅകലം പാലിച്ചാണ് ജുമ നടത്തിയതെന്നായിരുന്നു അവരുടെ വിശദീകരണം. പള്ളിയില്‍ ജുമ നമസ്കരിക്കാനാകാത്ത സാഹചര്യത്തില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്കൂളില്‍ ജുമ നമസ്കാരം സംഘടിപ്പിച്ചത്. പൊലീസ് അകത്ത് കയറി നോക്കിയപ്പോള്‍ സാമുഹിക അകലം പാലിച്ചില്ലെന്നും അകത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Home Crime & Court ലോക്ക് ഡൗണ്‍ ലംഘിച്ച് സ്കൂളില്‍ ജുമാ നമസ്ക്കാരം ഈരാറ്റുപേട്ടയില്‍ 23 പേര് അറസ്റ്റില്‍

