കേരള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിനെതിരെ സര്‍വകാലശാല വിസിമാര്‍ വീണ്ടും ഹൈക്കോടതിയില്‍. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് ചോദ്യം ചെയ്താണ് പുതിയ ഹര്‍ജി നല്‍കിയത്. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന് ഉള്‍പ്പെടെ ഏഴ് വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാനുളള സമയപരിധി നാളെ അവസാനിരിക്കെ, ഇതുവരെ വിസിമാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയില്ല.
ഗവര്‍ണര്‍ നല്കിയ നോട്ടീസ് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഉച്ചയ്ക്ക് ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത് വിവാദമായിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗവര്‍ണരുടെ നടപടി. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.


