വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്കിയ ഹര്‍ജി ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി തള്ളി. കേസ് ഇന്ന് രണ്ട് തവണ പരിഗണിച്ചപ്പോഴും സരിത നായര്‍ക്ക് വേണ്ടി ആരും ഹാജരായില്ല. തുടര്‍ന്നാണ് ഹര്‍ജി തള്ളാനും കോടതിയുടെ സമയം പാഴാക്കിയതിന് ഒരുലക്ഷം രൂപ പിഴ ചുമത്താനും ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
വയനാട്ടില്‍ നിന്ന് മത്സരിക്കാനുള്ള സരിതയുടെ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ഹൈക്കോടതി നിരസിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.


