പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍. സ്റ്റേഷനില്‍ വച്ച് താന്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു. മകനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയത്. കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്ഐ പറഞ്ഞിരുന്നു. വ്യാജ എഫ്ഐആറാണ് ഹാജരാക്കിയതെന്നും അവര്‍ പറഞ്ഞു.
മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം. കുഞ്ഞിനെ തെറ്റുകാരനാക്കുകയാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടു വന്നില്ലെന്ന് അവര്‍ പറഞ്ഞു. കൂടുതല്‍ കേസുകള്‍ ചുമത്തുമെന്ന് ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്. കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ മോശം പെരുമാറ്റം നേരിട്ടു. കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. മകനെ വിട്ടുകിട്ടാനാണ് കള്ളക്കേസ് ഉണ്ടാക്കിയത്.
കേസില്‍ സത്യം പുറത്തു കൊണ്ടു വരണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണം സാധൂകരിക്കാന്‍ തെളിവുകളില്ലെന്ന് പൊലീസ്. സാക്ഷിമൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിമാത്രം കണക്കാക്കി കുറ്റകൃത്യം നടന്നെന്ന് ഉറപ്പിക്കാനാകില്ലെന്നും പൊലീസ്. കേസ് അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പോക്സോ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
അതേസമയം കേസില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് 24ന് ലഭിച്ചു. കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ല. പീഡനം നടന്നതിന് സാക്ഷി മൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍.


