നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജിയില്‍ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിച്ചു.
സര്‍ക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജി ഉച്ചക്ക് 1.45 നാണ് കോടതി പരിഗണിക്കുന്നത്.


