കണ്ണൂര്‍: പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ ഖണ്ഡിച്ചിരുന്നു.
വിധി എതിരായതോടെ ഹൈക്കോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ് വിദ്യയുടെ അഭിഭാഷകര്‍. അതേസമയം അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ദിവ്യ ഇന്നലെ വൈദ്യസഹായം തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.