നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതി ദിലീപിന്റെയും കൂട്ടുപ്രതി ശരത്തിന്റെയും ഹര്‍ജി വിചാരണ കോടതി തള്ളി. എട്ടാം പ്രതി ദിലീപിന്റെയും കൂട്ടു പ്രതി ശരത്തിന്റെയും ഹര്‍ജ്ജി വിചാരണ കോടതിയാണ് തള്ളിയത്.തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ കൃത്രിമമായി കൊണ്ടുവന്നതെന്നുമായിരുന്നു പ്രതികളുടെ വാദം. ആദ്യ അന്വേഷണ റിപ്പോര്‍ട്ടിനു പുറമെ പുതിയ കണ്ടെത്തലുകളില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച കോടതി പ്രതികളുടെ ആവശ്യം തള്ളി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിന് ദിലീപിനോടും ശരത്തിനോടും 31ന് കോടതിയില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. 1500 ലധികം പേജുകളുള്ള കുറ്റപത്രത്തില്‍ 112 സാക്ഷിമൊഴികളും 300 ലധികം അനുബന്ധതെളിവുകളുമാണുള്ളത്. ഡിസംബറില്‍ നിലച്ച വിചാരണ നടപടികള്‍ നവംബര്‍ 10 മുതല്‍ പുനരാരംഭിക്കും.


