തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍.നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയും കോണ്‍ഗ്രസ് കോടങ്കര വാര്‍ഡ് പ്രസിഡന്റുമായ അബിന്‍ കോടങ്കരയെ (27) ആണ് സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ ബിജു, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
ഫേസ്ബുക്കില്‍ നിന്നുള്ള തങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. ‘കോട്ടയം കുഞ്ഞച്ചന്’ എന്ന വ്യാജ ഐഡിയില്‍ നിന്നാണു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അബിനാണ് ഇതു തയാറാക്കിയതെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. ഇടതുവനിതാ നേതാക്കള്‍ക്കെതിരെ ഇതേ പ്രൊഫൈലില്‍നിന്നു പ്രചാരണം നടത്തിയിരുന്നതായും സൈബര്‍ പൊലീസ് .
പാറശാലയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.


