ഗൂഡല്ലൂര്‍: അഭിഭാഷകന് കോടതി മുറിക്കുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗൂഡല്ലൂരിലെ അഭിഭാഷകന് ടി അര്ജുനന്(65) ആണ് കോടതിക്കുള്ളില്‍ കുഴഞ്ഞ് വീണത്. ഊട്ടിയിലെ ജില്ലാ ജഡ്ജ് കം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ 11:30 ഓടെയായിരുന്നു സംഭവം. സഹപ്രവര്‍ത്തകര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കന്യാകുമാരി സ്വദേശിയായ അര്ജുനന് 1990 ലാണ് ഗൂഡല്ലൂരില്‍ എത്തിയത്. മൃതദേഹം ഗൂഡല്ലൂര്‍ കാളാമ്പുഴ മൂന്നാംമൈല്‍ റോഡരികിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കന്യാകുമാരിയിലേക്ക് കൊണ്ട് പോയി. സംസ്കാരം കന്യാകുമാരിയില്‍ നടക്കും.
Home Court ഊട്ടിയിലെ ജില്ലാ ജഡ്ജ് കം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന് കുഴഞ്ഞുവീണു മരിച്ചു
ഊട്ടിയിലെ ജില്ലാ ജഡ്ജ് കം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന് കുഴഞ്ഞുവീണു മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

