സുപ്രിം കോടതിയിൽ കെ എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവൻ. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിന് പിന്നിൽ മാധ്യമങ്ങളിലെ വാർത്താനിർമ്മാണ വിദഗ്ധരാണെന്നും എല്‍ഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും എം.വിജയരാഘവൻ കുറ്റപ്പെടുത്തി.
യുഡിഎഫ് അഴിമതിയെക്കുറിച്ചാണ് താൻ കോടതിയില്‍ പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിൻ്റെ അഴിമതിക്കെതിരെയായിരുന്നു എല്‍ഡിഎഫ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നും എല്ലാ തരം അഴിമതിയൂടേയും കേന്ദ്രമാണ് യുഡിഎഫ് എന്നും എ.വിജയരാഘവന് കൂട്ടിച്ചേർത്തു.