പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി 23 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ബോര്‍ഡുകളുടെ പരീക്ഷയ്ക്കെതിരെയാണ് ഹര്‍ജി. മൂല്യനിര്‍ണയത്തിന് രാജ്യത്താകെ ഏകീകൃത മാനദണ്ഡം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വൈകുന്നതിനാല്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിയേക്കും.
പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്ന് സി.ബി.എസ്.ഇ. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്കപ്പെടാതെ കുറച്ചു ദിവസം കാത്തിരിക്കണമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹായത്തോടെ മൂല്യനിര്‍ണയത്തിന് വിവിധ മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് സി.ബി.എസ്.ഇ. അതേസമയം, പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം ഇന്ന് സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും.


