സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് നിര്‍മ്മിച്ച് അശോക് ആര് നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട്’ (HOLY WOUND) എന്ന സൈലന്റ് മൂവി ലെസ്ബിയന്റെ ചിത്രീകരണം പൂര്‍ത്തിയായി. ലെസ്ബിയന്‍ പ്രണയമാണ് ചിത്രം പറയുന്നത്. ബാല്യം മുതല്‍ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മൂവി കടന്നു പോകുന്നു.
അത്തരം മുഹൂര്‍ത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകള്‍ ഒരുക്കിയിരിക്കുന്നത്. ലെസ്ബിയന്‍ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂര്ത്തങ്ങളൊരുക്കല് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും.
അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസ്സമാകുന്നില്ലായെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രണയം, അതിനു ലിംഗ വിത്യാസം ഇല്ല. രണ്ട് മനസ്സുകളുടെ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ആവേശമാണ് അതെന്ന് ചിത്രം വ്യക്തമാക്കുന്നു. ജാനകി സുധീര്‍, അമൃത, ബിനി പ്രേംരാജ്, സാബു പ്രൗദീന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ ദീപ, മഞ്ജു, ദിവ്യശ്രീ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..
ഉണ്ണി മടവൂര്‍ന്റെ ചായാഗ്രഹണത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് റോണി റഫെല്‍ ആണ്. സംവിധാനം- അശോക് ആര് നാഥ്, നിര്‍മ്മാണം- സന്ദീപ് രചന- പോള്‍ വൈക്ലിഫ്, ഛായാഗ്രഹണം- ഉണ്ണി മടവൂര്‍, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, പശ്ചാത്തലസംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്, കല- അഭിലാഷ് നെടുങ്കണ്ടം, ചമയം- ലാല്‍ കരമന, കോസ്റ്റ്യൂംസ്- അബ്ദുള്‍ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ പ്രഭാകര്‍, എഫക്ട്സ്- ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്- ശങ്കര്‍ദാസ്, സ്റ്റില്‍സ്- വിജയ് ലിയോ,


