മൂവാറ്റുപുഴ: റിയല്‍ വ്യു ക്രിയേഷന്‍സിന്റെ ബാനറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ അവകാശികളുടെ ഒഫിഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. കേരള റവന്യു വകുപ്പ് മന്തി കെ. രാജന് റിലീസിംഗ് ചടങ്ങ് നിര്‍വഹിച്ചു.
ആസാമിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്. അവകാശികള്‍ വര്‍ത്തമാനകാല രാഷ്ട്രീയവും സാധാരണക്കാരന്റെ ജീവിതവും കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നു. റ്റി ജി. രവി, ഇര്‍ഷാദ് അലി, ജയരാജ് വാര്യര്‍, എം എ നിഷാദ്, സോഹന്‍ സീനു ലാല്‍, അനൂപ് ചന്ദ്രന്, പാഷാണം ഷാജി, ബേസില്‍ പാമ, അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്, ജോയ് വാല്‍ക്കണ്ണാടി, ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്മാരും അഭിനയിക്കുന്നു.
ക്യാമറ വിനു പട്ടാട്ട്, ആയില്യന്‍ കരുണാകരന്, എഡിറ്റിംഗ് അഖില്‍ എആര്‍. ഗാനരചന റഫീഖ് അഹമ്മദ്, പര്‍വതി ചന്ദ്രന്, സംഗീതം മിനീഷ് തമ്പാന്.


