ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ആരണ്യം എന്ന് പേരിട്ട ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ നടന്നു. ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാ കൃഷ്ണന് തിരുമേനി ഭദ്രദീപം തെളിയിച്ചു.മാനേജിംഗ് ട്രസ്റ്റി ബ്രഹ്മശ്രീ മണിക്കുട്ടന് തിരുമേനി സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു.തുടര്‍ന്ന് ചിത്രീകരണം തുടങ്ങി. എസ്.എസ്.മൂവി പ്രൊഡക്ഷന്‍സിനുവേണ്ടി ലോനപ്പന് കുട്ടനാട് നിര്‍മ്മിക്കുന്ന ചിത്രം, പി.ജി.വിശ്വംഭരന്റ അസോസിയേറ്റ് ഡയറക്ടറായിരുന്ന എസ്.പി.ഉണ്ണികൃഷ്ണന് കഥ എഴുതി സംവിധാനം ചെയ്യുന്നു. പ്രധാന വേഷത്തിലെത്തുന്ന സജി സോമന്, ലോനപ്പന് കുട്ടനാട് തുടങ്ങിയവര്‍ പങ്കെടുത്ത രംഗങ്ങളാണ് ആദ്യ ദിവസം സംവിധായകന് ചിത്രീകരിച്ചത്.
പുത്തൂര്‍ തറവാട്ടിലെ മാധവന് നായരുടേയും,ലക്ഷ്മിയമ്മയുടേയും മകനായ വിഷ്ണു എന്ന കഥാപാത്രത്തെയാണ് സജി സോമന് അവതരിപ്പിക്കുന്നത്. തികഞ്ഞ തന്റേടിയായ വിഷ്ണുവിന്റെ നല്ല ഭാവിക്കു വേണ്ടി മനസ്സുരുകി ചക്കുളത്തുകാവ് ദേവിയോട് പ്രാര്‍ത്ഥിക്കുകയാണ്, മാധവന് നായരും, ലക്ഷ്മിയമ്മയും. വലിയൊരു ദേവീ ഭക്തനാണ് രാഘവന് നായര്‍ (ലോനപ്പന് കുട്ടനാട് ) മക്കളില്ലാത്ത കുറവ് നികത്താന്‍ നായര്‍, രമ എന്ന അനാഥ പെണ്‍കുട്ടിയെ എടുത്തു വളര്‍ത്തി. പെണ്‍കുട്ടി വളര്‍ന്ന് വലുതായപ്പോള്‍ വിവാഹവും കഴിപ്പിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രാഘവന് നായരെ മകളും, ഭര്‍ത്താവും,ക്ഷേത്രത്തില്‍ നട തള്ളുകയാണ് ചെയ്തത്.തുടര്‍ന്നുള്ള നായരുടെ ജീവിതം ക്ഷേത്രത്തില്‍ തന്നെയായിരുന്നു. ക്ഷേത്രത്തിലെ പടച്ചോറ് കഴിച്ച്, ദേവീസ്തുതികളുമായി അയാള്‍ ജീവിച്ചു.
നായികാ വേഷത്തിലെത്തുന്ന ദിവ്യ, കുമാരന് നായരുടെ മകള്‍ ശാലിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സജി സോമന് അവതരിപ്പിക്കുന്ന വിഷ്ണുവിന്റെ കാമുകിയാണ് ശാലിനി.
ചക്കുളത്തുകാവ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍, ചക്കുളത്തുകാവ് ദേവിയുടെ സാമീപ്യം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആദ്യമാണ് ഒരു സിനിമ ഒരുങ്ങുന്നത്.ആഷനും, കോമഡിക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമായിരിക്കും ആരണ്യം. ചക്കുളത്തുകാവ് പരിസരങ്ങളിലായി ആരണ്യം ചിത്രീകരണം പൂര്‍ത്തിയാകും.
എസ്.എസ്.മൂവി പ്രൊഡക്ഷന്‍സിനു വേണ്ടി ലോനപ്പന് കുട്ടനാട് നിര്‍മ്മിക്കുന്ന ആരണ്യം എസ്.പി.ഉണ്ണികൃഷ്ണന് കഥ എഴുതി സംവിധാനം ചെയ്യുന്നു.തിരക്കഥ, സംഭാഷണം -സുജാത കൃഷ്ണന്, ക്യാമറ, എഡിറ്റിംഗ് – ഹുസൈന് അബ്ദുള്‍ ഷുക്കൂര്‍, ഗാനങ്ങള്‍ – മനു ജി. പുലിയൂര് ,സംഗീതം – സുനി ലാല്‍ ചേര്‍ത്തല, അസോസിയേറ്റ് ഡയറക്ടര്‍ -രതീഷ് കണ്ടിയൂര്‍, ടോജോ ചിറ്റേററുകളം, മേക്കപ്പ് – അനൂപ് സാബു, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഫെബിന് അങ്കമാലി, പി.ആര്.ഒ- അയ്മനം സാജന്
സജി സോമന്, ദിവ്യ, പ്രമോദ് വെളിയനാട്, ലോനപ്പന് കുട്ടനാട് ,സോണിയ മല്‍ഹാര്‍,ടോജോ ചിറ്റേറ്റുകളം, ,ദാസ് മാരാരിക്കുളം, ജോണ്‍ ഡാനിയേല്‍ കുടശ്ശനാട് ,ജബ്ബാര്‍ ആലുവ, ലൗലിബാബു,സുമിനി മാത്യു, ഹര്‍ഷ ഹരി, സുനിമോള്‍ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു. അയ്മനം സാജന്