തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയാണ് മുഖ്യാതിഥി. ചടങ്ങില്‍ എഴുത്തുകാരന് ടി. പത്മനാഭന് വിശിഷ്ടാതിഥിയാകും.
സാംസ്കാരിക മന്ത്രി സജി ചെറിയാന് ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സുവര്‍ണ്ണ ചകോരം നേടിയ സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കും.
ചരിത്രത്തിലെ തന്നെ മികച്ച മേളകളില്‍ ഒന്നെന്ന പ്രേക്ഷകപ്രീതി കേരളം സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഉണ്ട്. അന്താരാഷ്ട്ര മേളകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ 173 സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
നിറഞ്ഞ സദസ്സിലായിരുന്നു എല്ലാ സിനിമയും പ്രദര്‍ശിപ്പിച്ചത്. കൊവിഡ് കാലത്ത് നടന്ന മേളയില്‍ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമകളും ഉണ്ടായിരുന്നു. വൈകീട്ട് 5:30ക്കാണ് സമാപന സമ്മേളനം തുടങ്ങുന്നത്.