ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പഞ്ചായത്തില്‍ ചിത്രീകരണം നടത്തുന്നതിന് എതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് നാട്ടുകാര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. സ്ഥലത്ത് എത്തിയ പോലീസ് പ്രതിഷേധിച്ച നാട്ടുകാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. അനുമതി വാങ്ങിയാണ് ചിത്രീകരണമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്ന്. പിന്നീട് പോലീസ് സംരക്ഷണയില്‍ സ്ഥലത്ത് ചിത്രീകരണം പുനരാരംഭിച്ചു.
കോവിഡ് ലോക്ക് ടൗണിന് ശേഷം ആദ്യമായാണ് സിനിമാ ചിത്രീകരണത്തിന് തൊടുപുഴയില്‍ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇന്‍ഡോര്‍ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സെറ്റില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും ആര്‍ടിപിസിആര്‍ നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടക്കുന്നതിന് അനുമതി നൽകിയത്.


