കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ പ്രമുഖ സിനിമ നിര്‍മാതാവില്‍നിന്ന് അഭിഭാഷകന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പോലീസ് മൊഴിയെടുത്തു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി രജിസ്ട്രാറാണ് ഡി.ജി.പി.യോട് ആവശ്യപ്പെട്ടത്.
അഭിഭാഷകരില്‍നിന്നാണ് മൊഴിയെടുത്തത്. മറ്റു ചിലരാവട്ടെ വിദേശത്താണ്. മടങ്ങിവന്നാലുടന്‍ അവരുടെയും മൊഴിയെടുക്കും. പരാതി സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയാനായാണ് അഭിഭാഷകരെ ചോദ്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാവ്, ചില അഭിഭാഷകര്‍ എന്നിവരുടെ മൊഴികളാണ് രണ്ടുദിവസമായി എടുത്തുകൊണ്ടിരിക്കുന്നത്. ചിലര്‍ ഒടുവിലാകും ആരോപണ വിധേയനായ അഭിഭാഷകന്റെ മൊഴിയും രേഖപ്പെടുത്തുക. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ചൊവ്വാഴ്ചയോടെ സമര്‍പ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന് പറഞ്ഞു.


