കാമ്പസ് പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമണ്‍, മോന്‍സി പനച്ചുമൂട്ടില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കിങ്ങിണിക്കൂട്ടം നവാഗതനായ പ്രവീണ്‍ ചന്ദ്രന് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ റിലീസ് ചെയ്യും.
യുവപ്രേക്ഷകര്‍ക്ക് രുചിക്കുന്ന ഒരു കാമ്പസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.പതിനഞ്ച് ദിവസത്തെ, കോളേജ് വിദ്യാര്‍ത്ഥികളായ ,ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും തമ്മിലുള്ള കരാര്‍ പ്രണയവും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. അത് പ്രേക്ഷകര്‍ക്ക് രുചിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നു.
കോളേജിലെ ഒരു ഹീറോയാണ് സുമിത്ത്. ഡാനി കോളേജിലെ വില്ലനും. സുന്ദരിയായ വീണയെ ഡാനി സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. ഇതില്‍ നിന്ന് രക്ഷപെടാന്‍ വീണ, സുമിത്തുമായി ഒരു പ്രണയ കരാര്‍ ഉണ്ടാക്കി.തുടര്‍ന്ന് കോളേജ് കാമ്പസില്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു. പ്രമുഖ നടന് ഇന്ദ്രന്‍സ് ഒരു കോളേജ് ക്യാന്റീന് നടത്തിപ്പുകാരന്റെ വ്യത്യസ്തമായ വേഷത്തില്‍ എത്തുന്നു എന്നത് ഒരു പ്രത്യേകതയാണ്.
സന്തോഷ് ഫിലിംസ് മാര മണിനു വേണ്ടി സന്തോഷ് മാരമണ്‍, മോന്സിപനച്ചു മൂട്ടില് എന്നിവര്‍ നിര്‍മ്മിക്കുന്ന കിങ്ങിണി കൂട്ടം ,പ്രവീണ്‍ ചന്ദ്രന് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്നു. ഡി.ഒ.പി – അരുണ്‍ സിത്താര, എഡിറ്റര്‍ – ബിബിന്‍ വിഷ്വല്‍ ഡോണ്‍സ്,ഗാനരചന – രാജീവ് ആലുങ്കല്‍ ,ശ്രീനാഥ് അഞ്ചല്‍, രമ അന്തര്‍ജനം, ആലാപനം – പി.ജയചന്ദ്രന് ,വിധു പ്രതാപ് ,പ്രദീപ്മാരാരി, സംഗീതം – സജീവ് മംഗലത്ത്, ആര്‍ട്ട് – ബിജു തിരുവനന്തപുരം, സുമോദ് കോഴഞ്ചേരി ,ബി.ജി.എം- അനില്‍ ഗോപാല്‍, മേക്കപ്പ് -സുരേഷ് തഴക്കര ,ലിവിഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്- നൂര്‍ ഓച്ചിറ ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – അജയന് കരവാളൂര്‍, ആക്ഷന്‍ – ഡ്രാഗണ്‍ ജിറോഷ്, സഹസംവിധാനം -ഉണ്ണി വിജയമോഹന്, നിഥീഷ് നടരാജ്, അഖില്‍, ജോബി, സ്റ്റില്‍ – ജയമോഹന്, പി.ആര്.ഒ- അയ്മനം സാജന്
ഇന്ദ്രന്‍സ്, രഞ്ജിത്ത് രാജ്, ജയന് ചേര്‍ത്തല,ശരത്ത് ചന്ദ്രന് ,കൊല്ലം ഷാ, സന്തോഷ് മാരമണ്‍, ഡിനി ഡാനിയേല്‍, ഹരീഷ് പൈങ്കിളി,തരിയന്‍ ജോര്‍ജ്, വരുണ്‍, മധു പട്ടത്താനം ,ആര്യാദേവി, ഉഷ ടി.ടി, ബിജിന, മെറിന് ആന്‍ കോശി, ബേബി നിഥുന സുനില്‍ എന്നിവര്‍ അഭിനയിക്കുന്നു. കായംകുളം, മൂന്നാര്‍, ഓച്ചിറ ,കോഴഞ്ചേരി ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചിത്രീകരിച്ച കിങ്ങിണിക്കൂട്ടം ഉടന്‍ റിലീസ് ചെയ്യും :പി.ആര്.ഒ- അയ്മനം സാജന്


