കേരളത്തിലെ അതിഥി തൊഴിലാളികളുടെ വിലപോലും മലയാള സിനിമയില്‍ ജോലിചെയ്യുന്ന ചെയ്യുന്ന ജൂനിയര്‍ ആര്ട്ടിസ്റ്റുകള്ക്കില്ലന്ന് ഐമ അസോസിയേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റി യോഗം. പ്രധാനമായും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് യോഗം ഉല്ഘണ്ട രേഖപ്പെടുത്തി. ഒരു സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പോകുന്ന ഒരാള്‍ക്ക് രാവിലെ മുതല്‍ രാത്രി വരെ നിന്നാല്‍ കോഡിനേറ്റര്‍മാര്‍ നല്കുന്ന പ്രതിഫലം 500 രൂപയാണ് . അവര്‍ക്ക് അര്‍ഹമായ വേതനം ലഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഏഞ്ചല്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോണ്സണ് പൊന്നുരുത്തി, ഇടുക്കി ജില്ലാ പ്രസിഡന്റ് സൈനി ജോഗി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .