സിനിമാ ചിത്രീകരണത്തിനിടെ വീണ് നടന് പ്രകാശ് രാജിന് പരിക്ക്. ധനുഷ് ചിത്രമായ ‘തിരുചിട്രംബല’ യുടെ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം. താരത്തിൻ്റെ കൈയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും, ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
‘ചെറുതായൊന്ന് വീണു… ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എൻ്റെ സുഹൃത്ത് ഡോ.ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. പേടിക്കാനൊന്നുമില്ല, എത്രയും വേഗം സുഖം പ്രാപിക്കും. പ്രാര്‍ത്ഥനകളില്‍ എന്നെ ഉള്‍പ്പെടുത്തുക എന്നായിരുന്നു പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.


