കളക്ടര്‍ ബ്രോ ആയി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറെത്തുന്ന സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ബോധവത്കരണ ചിത്രം – സമാന്തര പക്ഷികളുടെ ചിത്രീകരണം തുടങ്ങി. പ്രേംനസീര്‍ സുഹൃത് സമിതിയുടെ പ്രഥമ നിര്‍മ്മാണ സംരംഭമാണ് സമാന്തരപക്ഷികള്‍. നവാഗതനായ ജഹാംഗീര്‍ ഉമ്മര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടന് കൊല്ലം തുളസിയാണ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കള്‍, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാന്‍ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് സമാന്തര പക്ഷികള്‍ . ചില തെറ്റായ പ്രവണതകളിലേക്ക് വഴുതി വീഴുന്ന കൗമാരമനസ്സുകളെ അതില്‍ നിന്നും പിന്തിരിപ്പിച്ച് നേര്‍വഴിക്ക് നടത്താന്‍ ഉതകുന്ന പരിഹാര മാര്‍ഗ്ഗങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു. ഈ കാലഘട്ടത്തിന് എന്തുകൊണ്ടും അനിവാര്യമായ ചിത്രമെന്ന സവിശേഷതയും സമാന്തര പക്ഷികള്‍ അവകാശപ്പെടുന്നുണ്ട്.
കൊല്ലം തുളസി, ചിറ്റയം ഗോപകുമാര്‍ , എം ആര് ഗോപകുമാര്‍ , വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ , റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹന്‍കുമാര്‍ ,രാജമൗലി , വെങ്കി, ആരോമല്‍ , ആദില്‍, ഫബീബ്, ജെറിന് , ജിഫ്രി, അജയഘോഷ് പരവൂര്‍, ശ്രീപത്മ, കാലടി ഓമന , ശുഭ തലശ്ശേരി, സൂര്യ കിരണ്‍ , മഞ്ജു, റുക്സാന എന്നിവര്‍ അഭിനയിക്കുന്നു.
നിര്‍മ്മാണം – പ്രേംനസീര്‍ സുഹൃത് സമിതി, സംവിധാനം – ജഹാംഗീര്‍ ഉമ്മര്‍ , കഥ, തിരക്കഥ, സംഭാഷണം – കൊല്ലം തുളസി, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – പ്രഭാവര്‍മ്മ, സംഗീതം – ഡോക്ടര്‍ വാഴമുട്ടം ചന്ദ്രബാബു, ആലാപനം – കല്ലറ ഗോപന് , ക്രിയേറ്റീവ് ഹെഡ് – തെക്കന്‍സ്റ്റാര്‍ ബാദുഷ (പ്രേംനസീര്‍ സുഹൃത് സമിതി ), പ്രൊഡക്ഷന്‍ കണ്ട്രോളര് – ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഷാക്കീര്‍ വര്‍ക്കല, കല- കണ്ണന് മുടവന്മുഗള് , കോസ്റ്റ്യും – അബി കൃഷ്ണ, ചമയം – സുധീഷ് ഇരുവയി , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ഗോപന് ശാസ്തമംഗലം, നിര്‍മ്മാണ നിര്‍വ്വഹണം – നാസര്‍ കിഴക്കതില്‍, ഓഫീസ് നിര്‍വ്വഹണം – പനച്ചമൂട് ഷാജഹാന്, യൂണിറ്റ് – മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റില്‍സ് – കണ്ണന് പള്ളിപ്പുറം, പി ആര് ഓ – അജയ് തുണ്ടത്തില്‍ . തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ് ലൊക്കേഷന്‍ .


