കൊച്ചി: കുന്നത്തുനാട് എംഎല്എപി വി ശ്രീനിജനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നാലുമണിക്കൂര്‍ ആണ് ശ്രീനിജനെ ചോദ്യം ചെയ്തത്. സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ ചില സിനിമാ നിര്‍മ്മാതാക്കളുടെയും താരങ്ങളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നുള്ള വിവരം അനുസരിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫിന് ശ്രീനിജന് അറുപത് ലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എംഎല്‍എയെ ചോദ്യം ചെയ്യല്‍ നടന്നത്.