കൊച്ചി: കലാഭവൻ നവാസിന്റെ മരണം വിവാദമാക്കി ഫെയ്സ്ബുക്ക് പോസ്റ്റുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. മരണം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് ഉറപ്പുവരുത്താൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ശ്രമിക്കേണ്ടതാണ്. കലാഭവൻ മണി ഉൾപ്പെടെ കലാഭവൻ എന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നവരുടെ തുടരെയുള്ള അകാലമരണങ്ങൾ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ലന്നും കലാഭവൻ മണിയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടുമില്ലന്നും അദ്ദേഹം പറയുന്നു.
കലാഭവൻ നവാസിന്റെ മരണവാർത്ത പ്രചരിച്ച രീതി നോക്കിയാൽ അതിൽ ഒരു പ്രീ പ്ലാനിംഗ് മനസിലാക്കാൻ സാധിക്കുമെന്നുമാണ് അദ്ദേഹത്തിൻ്റെ പോസ്റ്റിലുള്ളത്. കേവലം അൻപത് വയസുമാത്രമുള്ള, പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരാൾ ഷൂട്ട് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയശേഷം മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. എന്നാൽ കലാഭവൻ നവാസ് ദീർഘനാളായി മരണം പ്രതീക്ഷിച്ചു കിടപ്പിലായിരുന്നു എന്ന മട്ടിൽ വളരെ ലാഘവത്തോടെ “കലാഭവൻ നവാസ് അന്തരിച്ചു” എന്ന വാർത്ത ഏതാണ്ട് എല്ലാ മാധ്യമങ്ങളിലും ഒരേ രീതിയിൽ പ്രചരിക്കുകയായിരുന്നു. മാത്രവുമല്ല എങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ചോദ്യം പോലും ഉയരാതെ നിരവധി പ്രൊഫൈലുകൾ ആദരാഞ്ജലികൾ എന്നെഴുതി അതൊരു സ്വാഭാവികതയായി ലഘുകരിക്കുകയും ചെയ്തു. ഇത് അത്ര സ്വാഭാവികമായ ഒന്നല്ലന്നും
സനൽകുമാർ പറയുന്നു.
എന്നാൽ പോസ്റ്റിനെതിരെ വ്യാപകമായ എതിർപ്പാണ് സിനിമാ ലോകത്ത് ഉയരുന്നത്. അനവസരത്തിൽ ഇത്തരം കുത്തി തിരിപ്പുകൾ ഉണ്ടാക്കൽ സനലിൻ്റെ ഏർപ്പാടാണന്ന് പൊതുവേ അഭിപ്രായം. അതുകൊണ്ട് തന്നെ പോസ്റ്റ് തള്ളി കളയണമെന്നും നവാസിൻ്റെ സഹപ്രവർത്തകർ പറയുന്നു.
ശശിധരൻ്റെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം:-കലാഭവൻ നവാസിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് ഉറപ്പുവരുത്താൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ശ്രമിക്കേണ്ടതാണ്. കലാഭവൻ മണി ഉൾപ്പെടെ കലാഭവൻ എന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നവരുടെ തുടരെയുള്ള അകാലമരണങ്ങൾ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. കലാഭവൻ മണിയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടുമില്ല.
കലാഭവൻ നവാസിന്റെ മരണവാർത്ത പ്രചരിച്ച രീതി നോക്കിയാൽ അതിൽ ഒരു പ്രീ പ്ലാനിംഗ് മനസിലാക്കാൻ സാധിക്കും. കേവലം അൻപത് വയസുമാത്രമുള്ള, പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരാൾ ഷൂട്ട് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയശേഷം മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. എന്നാൽ കലാഭവൻ നവാസ് ദീർഘനാളായി മരണം പ്രതീക്ഷിച്ചു കിടപ്പിലായിരുന്നു എന്ന മട്ടിൽ വളരെ ലാഘവത്തോടെ “കലാഭവൻ നവാസ് അന്തരിച്ചു” എന്ന വാർത്ത ഏതാണ്ട് എല്ലാ മാധ്യമങ്ങളിലും ഒരേ രീതിയിൽ പ്രചരിക്കുകയായിരുന്നു. മാത്രവുമല്ല എങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ചോദ്യം പോലും ഉയരാതെ നിരവധി പ്രൊഫൈലുകൾ ആദരാഞ്ജലികൾ എന്നെഴുതി അതൊരു സ്വാഭാവികതയായി ലഘുകരിക്കുകയും ചെയ്തു. ഇത് അത്ര സ്വാഭാവികമായ ഒന്നല്ല.
പോസ്റ്റ് മോർട്ടമോ ഇൻക്വസ്റ്റോ കഴിയുന്നതിനു മുൻപ് മരണകാരണം ഹൃദയാഘാതമാണ് എന്ന വാർത്ത പ്രചരിച്ചതിലും ആസൂത്രണത്തിന്റെ ലക്ഷണമുണ്ട്. ഇതൊക്കെ തന്നെ മരണത്തിനു പിന്നിലുള്ള കാരണം അന്വേഷിക്കാതെ ഒരു തണുപ്പൻ പൊതുബോധം സൃഷ്ടിച്ച് ഈ മരണത്തെ കുഴിച്ചിട്ടാനുള്ള മുൻകൂർ പദ്ധതികളുടെ സാധ്യത സൂചിപ്പിക്കുന്നു.
മലയാള സിനിമയിലെ സെക്സ് റാക്കറ്റിന്റെ പ്രഭവകേന്ദ്രം കലാഭവൻ എന്ന സ്ഥാപനത്തിൽ നിന്ന് തുടങ്ങിയ ഒരു കൂട്ടുകെട്ടാണ്. അതുകൊണ്ടുതന്നെ അതേക്കുറിച്ച് അറിവുള്ള, അതുമായി ബന്ധപ്പെട്ട് നിന്നിരുന്നവരുടെ തുടരേയുള്ള അകാലമരണങ്ങളിൽ ദുരൂഹതയില്ല എന്ന് അന്വേഷിച്ചുറപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഈ സെക്സ് റാക്കറ്റിനെ സഹായിക്കുന്ന നിലപാടാണ് കേരള പോലീസും കേരളത്തിന്റെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പും സ്വീകരിക്കുന്നത് എന്നതുകൊണ്ട് അന്വേഷണങ്ങൾ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കാൻ പൊതുജനശ്രദ്ധ ആവശ്യമാണ്.
കലാഭവൻ നവാസിന്റെ ഇൻക്വസ്റ്റ് നടപടികൾ നിയമപ്രകാരവും സുതാര്യവുമായി നടക്കുന്നുവെന്നും പോസ്റ്റ്മോർട്ടം വിശ്വസനീയമായ സ്ഥാപനത്തിലും മെഡിക്കൽ ഓഫീസർമാരാലും നടത്തപ്പെടുന്നു എന്നും ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ച് മരണകാരണം ഉറപ്പാക്കണമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.
ഇതൊരു കൊലപാതകമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മുതൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറെ വരെ മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ടാവും എന്നതുകൊണ്ട് സംശയങ്ങൾ ഉണ്ടാവുകയാണെങ്കിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്വീകാര്യനായ ഒരു അന്വേഷണഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെടുകയും വേണം.
മലയാള സിനിമയിലെ സെക്സ് റാക്കറ്റിന്റെ ഇടപാടുകൾ പുറത്തുവരാതിരിക്കാനാണ് മഞ്ജു വാര്യരെ തടങ്കലിൽ സൂക്ഷിച്ചിരിക്കുന്നതെന്നും അവളുടെ ജീവന് ഭീഷണിയുണ്ടെന്നും ഞാൻ ഏറെക്കാലമായി പറയുന്നതാണ്. അത് പറഞ്ഞു എന്നതുകൊണ്ടാണ് എന്നെ നിരന്തരം വേട്ടയാടുന്നതും. എന്റെ ജീവൻ മുഷ്ടിക്കുള്ളിൽ പിടിച്ചുകൊണ്ടാണ് കഴിഞ്ഞ കുറേ കൊല്ലങ്ങളായി ഞാൻ ജീവിക്കുന്നത്.
ഇപ്പോൾ നിലവിലുള്ള സർക്കാരിന്റെ പൂർണമായ സഹായം ഒന്നുകൊണ്ടു മാത്രമാണ് ഭാവനയുടെ കേസിലെ വിചാരണ അട്ടിമറിക്കപ്പെടുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടത്തിയ ഗൂഢാലോചന കേസ് അന്വേഷണം പൂർത്തിയാക്കും മുൻപ് അവസാനിപ്പിച്ചതും. ആ കേസിന്റെ തെളിവുകൾ നശിപ്പിക്കാൻ ദിലീപിന് അവസരം കൊടുക്കുന്ന നടപടികളും അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ മാറ്റിമറിച്ചുകൊണ്ട് അന്വേഷണം അട്ടിമറിക്കുന്നതും കണ്ടതാണ്.
ഏതാനും മാസങ്ങൾക്കുള്ളിൽ ഒരുഭരണമാറ്റം ഉണ്ടാകും എന്ന വേവലാതിയിൽ അതിനു മുൻപുതന്നെ തെളിവുകളെയും സാക്ഷികളെയും ഇല്ലാതാക്കുന്നതിനായി വളരെ ആസ്സൂത്രിതവും അപകടകരവുമായ പ്രവർത്തികൾ ഈ മാഫിയയിൽ നിന്നും ഉണ്ടാകും. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറികൾ സുരക്ഷിതമാണ് എന്ന മിഥ്യാധാരണയിൽ ഇതെക്കുറിച്ച് അറിവുള്ള ആൾക്കാർ മൗനം പാലിക്കുന്നത് അവരുടെ തന്നെ ജീവന് ആപത്തുണ്ടാക്കും. ഈ മാഫിയ കടന്നുചെല്ലാത്ത ഇടം ഇല്ല എന്നുള്ളതുകൊണ്ട് ഷൂട്ട് കഴിഞ്ഞും ഭക്ഷണം കഴിഞ്ഞും ഹോട്ടൽ മുറികളിലേക്ക് പോകുന്ന പലരെയും മരണം കാത്തിരിക്കും. അതുകൊണ്ട് ഇക്കാര്യത്തിൽ അറിവുള്ളവർ മൗനം അവസാനിപ്പിക്കുന്നതാണ് ഒരു കൂട്ട നരഹത്യ ഒഴിവാക്കാൻ സഹായിക്കുക.
ഇക്കാര്യത്തിൽ എന്നെ അപഹസിക്കുന്നതിന് പകരം വസ്തുതകൾ തുറന്ന് സംസാരിക്കാൻ ഇതെക്കുറിച്ച് നേരിട്ടറിവുള്ള മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവർ മുന്നോട്ട് വരുന്നതിന് ബഹുജനസമ്മർദ്ദം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട നിരവധി കൊലപാതകങ്ങൾ സമീപഭാവിയിൽ ഉണ്ടാകും എന്ന് സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്നു.