കൊച്ചി: അമ്മയുടെ ഭരണസമിതി ഒന്നടങ്കം പിരിച്ചുവിട്ടതിനെ ചൊല്ലി താരസംഘടനയില്‍ പുതിയ പോര്‍മുഖം തുറന്നു. ഏതാനും ചിലരുടെ പേരിലുള്ള ആരോപണങ്ങളുടേയും പരാതികളുടേയും പേരില്‍ കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം ചില യുവ അംഗങ്ങള്‍ രംഗത്തുവന്നു കഴിഞ്ഞു. നടന്മാരായ ടൊവിനോ തോമസ്, വിനു മോഹന്‍, നടിമാരായ സരയു, അനന്യ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ‘അമ്മ’ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഒന്നടങ്കം ബാധിക്കില്ലേ എന്നാണ് ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.
എതിര് ശബ്ദമുയര്‍ന്നതോടെ മോഹന്‍ലാല്‍ തന്നെ കാര്യങ്ങളുടെ ഗൗരവ അവസ്ഥ യുവതാരങ്ങളെ പറഞ്ഞുമനസിലാക്കിയാണ് സമ്പൂര്‍ണ രാജി എന്ന ഒറ്റതീരുമാനത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. രുന്നു. ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിപ്പോടെയാണെങ്കിലും ചേര്‍ന്ന് നില്‍ക്കുകയായിരുന്നെന്ന് നടി അനന്യ പറഞ്ഞു. കുറ്റാരോപിതര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അവര്‍ അനുഭവിക്കട്ടെ എന്നും അനന്യ പ്രതികരിച്ചു. ഇതുവരെയില്ലാത്ത ഒരു രീതി ആയിപ്പോയി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പിരിച്ചുവിടലെന്നും അവര്‍ പറഞ്ഞു.
അതേസമയം പുതിയ സാഹചര്യം മറനീക്കി പുറത്തുവന്നതോടെ അമ്മയുടെ തലപ്പത്തിരിക്കുന്നവരുടെ അപ്രമാദിത്വത്തിനും തിരിച്ചടിയായിട്ടുണ്ട്.