പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ബോളിവുഡ് നടന് അമീര്‍ ഖാനും നിർമ്മാതാവായ കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇരുവരും വിവാഹ മോചന വാര്‍ത്ത അറിയിച്ചത്. ഇവര്‍ക്ക് ഒരു മകനുണ്ട്. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വേർപിരിഞ്ഞത്.
വേർപിരിയൽ ഒന്നിൻ്റെയും അവസാനമല്ലെന്നും പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണെന്നും അവർ പറഞ്ഞു. വിവാഹ ബന്ധം വേർപിരിയാനുള്ള തീരുമാനം കുറച്ചുനാളായി ഉണ്ടെന്നും, ഇതാണ് ഉചിതമായ സമയമെന്നും ഇരുവരും ഇരുവരും പ്രസ്താവനയിൽ കുറിച്ചു. ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചെങ്കിലും മകന് ആസാദ് റാവു ഖാൻ്റെ നല്ല മാതാപിതാക്കളായി തുടരുമെന്ന് അമീറും കിരണും അറിയിച്ചു.
2005ലായിരുന്നു അമീര്‍ ഖാന് കിരണ്‍ റാവുവിനെ വിവാഹിതരാവുന്നത്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. നടി റീന ദത്തയാണ് അമീറിൻ്റെ ആദ്യ ഭാര്യ. പതിനാറ് വര്‍ഷത്തോളം ഇരുവരും ഒന്നിച്ചു ജീവിച്ചിരുന്നു. ഈ ബന്ധത്തിലും രണ്ട് മക്കളുണ്ട്.


