മലപ്പുറം : ഓണ്‍ലൈന്‍ ക്ലാസിൻ്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അദ്ധ്യാപകന് അറസ്റ്റിൽ. അധ്യാപകന് എന്ന വ്യാജനേ ഇത്തരത്തില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഹ് (24) ആണ് അറസ്റ്റിലായത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന് പി ഹണ്ടില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചങ്ങരംകുളം സ്വദേശിയായ 12 കാരനെയാണ് അദ്ധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സാപ്പില്‍ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയായിരുന്നു. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്.


