താമരശ്ശേരി: കായികതാരമായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകന് കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിനെതിരെ ഒരാള്‍ കൂടി താമരശ്ശേരി പൊലീസില്‍ പരാതി നല്കി.കോഴിക്കോട് ട്രെയിനിങ്ങിന് പോയ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന അമ്മയോട് ലൈഗികാതിക്രമം കാണിച്ചതായാണ് പരാതി.
ഇതിന് മുമ്പ് ഇയാള്‍ക്കെതിരെ മറ്റൊരു കായിക താരവും പരാതി നൽകിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും പരിശീലനത്തിനിടയില്‍ തുടയെല്ല് ചവിട്ടി പൊട്ടിക്കുകയും ചെയ്തു തുടർന്ന് ചികിത്സപോലും നല്‍കിയില്ലെന്നുമായിരുന്നു പരാതി. ഇത്തരത്തില്‍ അധ്യാപകൻ്റെ അതിക്രമത്തിന് നിരവധിപേര്‍ വിധേയരായിട്ടുണ്ടെങ്കിലും പലരും പരാതി നല്കാന് തയാറായിരുന്നില്ല. നിലവില്‍ 3 കേസുകളാണ് കായികാധ്യാപകനായ മിനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് പോലീസ് വ്യക്തമാക്കി.


