ലക്നൗ: സ്വന്തം മതം മറച്ചുവച്ച് വ്യാജ പേരില്‍ യുവതിയെ വിവാഹം ചെയ്ത ശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചയാള്‍ അറസ്റ്റില്‍. കാണ്‍പൂര്‍ സ്വദേശി ഇമ്രാന് ഖാനാണ് പൊലീസ് പിടിയിലായത്. സഞ്ജയ് ചൗഹാന് എന്ന പേരില്‍ 35 കാരിയായ യുവതിയെ വിവാഹം ചെയ്ത ഇയാള്‍ വിവാഹശേഷം യുവതിയെ മതം മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തുടർന്ന് യുവതി വഴങ്ങാതെ വന്നപ്പോള്‍ യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ ഗുഡംബ പൊലീസ് കേസെടുത്തു. രക്ഷപെടാൻ ശ്രമിച്ച ഇയാളെ ലക്നൗവില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് ധാരാളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.