വെള്ളിമാടുകുന്ന്: സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലെ ജുവനൈൽ ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. ചേവായൂര്‍ പൊലീസാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തിയത്. മുൻപും ഇത് പോലെ പെൺകുട്ടികളെ കാണാതായിട്ടുണ്ട് എന്ന് അധികൃതർ പറഞ്ഞു.
മൂന്നുപേര്‍ക്കും ഒന്നിച്ച് താമസിക്കാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ജുവനൈൽ ഹോമിൽ നിന്നും ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ വീണ്ടും സാമൂഹിക ക്ഷേമ കേന്ദ്ര അധികൃതരെ തന്നെ ഏല്പിച്ചു.