തൊടുപുഴ: ഇടുക്കി ജില്ലയിലെ മണക്കാട് ആറാംക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് കുടുബാംഗങ്ങള്‍ പറയുന്നത്.
മരണത്തില്‍ പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


