കുവൈത്തില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതർ. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റല്‍ സിവില്‍ ഐഡി ഇതുവരെ 20 ലക്ഷത്തിലധികം പേര് ആക്റ്റിവേറ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ആന്‍ഡ്രോയിഡ് എട്ട്, ഒമ്ബത്, 10, 11 വേര്‍ഷനുകളിലും ഐ.ഒ.എസ് 11,12,13,14 വേര്‍ഷനുകളിലും കുവൈത്ത് മൊബൈല്‍ ഐഡി ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഏഴില്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. kuwait mobile id എന്ന് പ്ലേ സ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ ആപ് ലഭിക്കും.
നിലവിലെ സിവില്‍ ഐഡി കാര്‍ഡ് ഒരുമാസ കാലാവധിയുണ്ടാവണം. സിവില്‍ ഐഡി നമ്പർ, സീരിയല്‍ നമ്പർ, പാസ്പോര്‍ട്ട് നമ്പർ എന്നിവ അടിച്ചുകൊടുത്ത് രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ തിരിച്ചറിയല്‍ രേഖയായും സര്‍ക്കാര്‍ ഇ-സേവനങ്ങള്‍, ലൈസന്‍സ് പുതുക്കല്‍, ഡിജിറ്റല്‍ സിഗ്നേച്ചര്‍ വെരിഫിക്കേഷനുകള്‍ എന്നിവക്ക് സ്മാര്‍ട്ട് സിവില്‍ ഐഡി കാര്‍ഡിന് പകരമായി ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.