കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും. എണ്ണം മാത്രമെങ്കിൽ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ സംസ്ഥാനത്ത് ഉണ്ടായ പ്രതിഷേധങ്ങൾ ആസൂത്രിതം എന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു. ജനകീയ പ്രതിഷേധങ്ങൾ അല്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിൻ്റെ തെളിവാണ്. ഒരു വിഭാഗം ആസൂത്രിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതാണ്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കൾ രാഹുലിനെ അറിയിച്ചു


