കൊച്ചി: പാലത്തായി പീഡനത്തില്‍ ശരിയായ അന്വേഷണം നടത്തിയില്ലെന്നു പ്രതി പത്മരാജൻ. അന്വേഷണസംഘം കോടതിയില്‍ ശരിയായ രീതിയിൽ അന്വേഷിച്ചല്ല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് പ്രതി പത്മരാജന് പറയുന്നത്. കേസിന് പിന്നില്‍ രാഷ്ട്രീയ വിരോധമുണ്ടെന്നും, അതുകൊണ്ട് തന്നെ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പത്മരാജൻ ആവശ്യപെട്ടിട്ടുള്ളത്.
കേസില്‍ സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിൻ്റെയും നിലപാട് കോടതി തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുളളില്‍ ഹര്‍ജി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 2020 മാര്‍ച്ച് 16ന് കണ്ണൂരില്‍ പഠിക്കുന്ന സ്കൂളില്‍വച്ച് പത്ത് വയസുകാരിയായ കുട്ടിയെ അദ്ധ്യാപകനായ കുനിയില്‍ പത്മരാജന് പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്. സംഭവത്തില്‍ അറസ്റ്റിലായ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. തുടര്‍ന്ന് 2020 ജുലായ് 16ന് പത്മരാജന് ജാമ്യത്തിലിറങ്ങുകയും ചെയ്തു.