ദില്ലി: നാലുവയസുകാരന് മകന് വീടിന് മുന്പില് മൂത്രമൊഴിച്ചതിനു മുപ്പത്തിമൂന്നുകാരിയായ യുവതിയെ അല്‍വാസിയായ യുവാവ് കൊലപ്പെടുത്തി. ദില്ലിയിലെ അമന് വിഹാറിലാണ് സംഭവം. സാവിത്രി റാണ എന്ന മുപ്പത്തിമൂന്നുകാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
അയല്‍വാസികളുടെ വീടിന് മുന്നില്‍ സാവിത്രിയുടെ മകന് മൂത്രമൊഴിച്ചത് അവര്‍ കാണുകയും സാവിത്രിയുമായി തര്‍ക്കത്തില്‍ ആകുകയും ചെയ്തു. അന്നത്തെ വഴക്കില്‍ ഇപ്പോള്‍ അറസ്റ്റിലായ കൗമാരക്കാരനും ഉൾപ്പെട്ടിരിന്നു. തുടർന്ന് അയല്‍വാസികളും സമീപത്തെ കടക്കാരും ഇടപെട്ട് ഒത്തുതീർപ്പാക്കിയിരിന്നു.
പക്ഷെ കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെ കൗമാരക്കാരന് ഷേവിംഗ് കത്തി ഉപയോഗിച്ച് സാവിത്രി റാണയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കഴുത്തിലും ശരീരത്തിലും ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു. തുടർന്ന് രക്തം വാര്‍ന്നാണ് ഇവര്‍ മരണപ്പെടുകയായിരുന്നു എന്ന് ദില്ലി ഡിസിപി പ്രണവ് തായല്‍ അറിയിച്ചു.


