തലശ്ശേരി: തലശ്ശേരി നഗരത്തില്‍ വെച്ച് ഏഴ് വയസുകാരിക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തിലെ പ്രതിയെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോല്‍ കരിക്കുന്ന് ഷാജി നിവാസില്‍ ഷാജി വില്യംസിനെ (42) യാണ് സി ഐ ജി.ഗോപകുമാര്‍, എസ് ഐ എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൗണ്‍ ഹാളിനു സമീപം വച്ചാണ് ഏഴ് വയസുകാരിക്കു നേരെ ഇയാൾ നഗ്നത പ്രദര്‍ശനം നടത്തുകയും കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
രക്ഷിതാക്കളുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതോടെ സ്ഥലം വിട്ട പ്രതിയെ പൊലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


