വടക്കാഞ്ചേരി: കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവാറില്‍ നിന്ന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ പെണ്‍കുട്ടിയെ താലി കെട്ടുകയും പിന്നീട് വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്നു പ്രതിയായ ശരത്ത്. ഇവിടെ വെച്ചാണ് ഇരുവരും പരിചയപെടുന്നത്. തുടർന്നാണ് ഇയാൾ കുട്ടിയെ താലി കെട്ടുകയും ശേഷം വീട്ടില്‍ കൊണ്ടു വിടുന്നതും ഇതിൽ മനം നൊന്താണു പെണ്‍കുട്ടി കഴിഞ്ഞ 28ന് ജീവനൊടുക്കിയതെന്നു പൊലീസ് പറയുന്നത്.


