പരപ്പനങ്ങാടി: പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ബിച്ച് റോഡിനടുത്തെ പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന് മുഹമ്മദ് ഷിബിന്‍ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
ന്യൂ കട്ട് പുഴയില്‍ ആണ് കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്. ഇവിടെ സ്ഥിരമായി നിരവധി പേര് അപകടത്തില്‍ പെട്ട് മരിച്ചിട്ടുണ്ട്. ആഴമേറിയ സ്ഥലം ആയതിനാൽ തന്നെ കുളിക്കാനിറങ്ങിയ കുട്ടികൾ ഇവിടെ അകപെടുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഒരാളെ രക്ഷപെടുത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് ഷിബിൻ്റെ മൃതദേഹം കിട്ടിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


