രാജ്യത്ത് സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. സാങ്കേതിക മാന്ദ്യം ഇതിനൊടകം ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം പാദത്തില്‍ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടിവര്‍ദ്ധന ഉണ്ടായെന്നും സമിതി വിലയിരുത്തുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യം വരുന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പടെ നടത്തിയ പഠന റിപ്പോര്‍ട്ട് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ ടെക്നിക്കല്‍ റിസഷന് ആനുഭവപ്പെട്ട് തുടങ്ങി. വിവിധ കാരണങ്ങളാല്‍ കിതച്ചുനിന്നിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോവിഡ് കൂടി ബാധിച്ചത് ഇരുട്ടടിയായി.
സാമ്പത്തിക ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന് മാധ്യമങ്ങളെ കാണും. ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് സൂചന.
വാഹനവിപണി, ഭവനകെട്ടിട നിര്‍മാണ മേഖല, കോര്‍പ്പറേറ്റ് രംഗം എന്നിവയില്‍ റിസര്‍വ് ബാങ്ക് സമിതി പഠനം നടത്തി. കടുത്ത വെല്ലുവിളിയുള്ള സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന സമിതി അംഗങ്ങളുടെ വരിയിലാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.