കേരള ഫോക്ക്ലോര്‍ അക്കാദമിയുടെ 2019 ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡിന് ഇന്ദു ചിന്ത അര്‍ഹയായി. തെയ്യത്തെ ആസ്പദമാക്കി ഇന്ദു രചിച്ച ‘തെയ്യം മെര്‍ജിങ് വിത്ത് ദി ഡിവൈന്‍’ എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്.
ഹൈദരാബാദ് സ്വദേശിയായ ഇന്ദു ചിന്ത നൂറില്‍പ്പരം തെയ്യങ്ങള്‍ കണ്ട് ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിന് അര്‍ഹമായ ഗ്രന്ഥം രചിച്ചത്. പോലീസ് ആസ്ഥാനത്തെ ഐ.സി.റ്റി വിഭാഗം എസ്.പി അര്‍വിന്ദ് സുകുമാറിന്റെ ഭാര്യയാണ് ഇന്ദു ചിന്ത.