കൊച്ചി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ് വാക്സിനേഷൻ സംഘടിപ്പിച്ചു. ചലച്ചിത്ര താര സംഘടനയായ ‘അമ്മ’ യുടെ നേതൃത്വത്തില്‍ ആണ് വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ചത്. കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങ് നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, പി.ടി.തോമസ് എം.എൽ.എ, ഇടവേള ബാബു, ബാബുരാജ്, രചന നാരായണൻ കുട്ടി, ടിനി ടോം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സംഘടനയിൽ അംഗങ്ങളായ താരങ്ങളെയും കുടുംബാംഗങ്ങളെയും, ഒപ്പമുള്ള സഹായികളെയും, ആശ്രിതരേയും, കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡും ലോക്ക് ഡൗൺ മൂലം പൂർണമായും നിലച്ചു പോയ സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി, പ്രതിരോധ കുത്തിവയ്പ്പിൻ്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് ” അമ്മ ” വാക്സിനേഷൻ ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടന് ബാബുരാജ് ആണ് ആദ്യ ഡോസ് സ്വീകരിച്ചത്.


