മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പായിപ്ര ഡിവിഷന് കമ്മിറ്റി സംഘടിപ്പിച്ച ‘നിശാ സമരം ‘ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ് ഉല്‍ഘാടനം ചെയ്തു. ഡിവിഷന് യൂത്ത് ലീഗ് പ്രസിഡന്റ് ഷബാബ് വലിയ പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പിഎം അമീര്‍ അലി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി. പ്രമുഖ ദളിത് ആക്ടിവിസ്റ്റ് സണ്ണി കപ്പിക്കാട് മുഖ്യ പ്രഭാഷണം നടത്തി.
തൗഫീഖ് മൗലവി ‘പായിപ കൃഷണന്, പി.എ ബഷീര്‍,എം.എം സീതി, വി.ഇ.നാസ്സര്‍, എം.പി ഇബ്രാഹിം, നാസ്സറുദ്ദീന് മൗലവി ‘, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി റഫീഖ്, ഡി വൈ എഫ് ഐ സെക്രട്ടറി റിയാസ് ഖാന് ,അന്‍സാര്‍ മുണ്ടാട്ട്, ഒ.എം സുബൈര്‍, ടിഎം. ഹാഷിം,പിഎസ്. റഷീദ്, സിയാദ് ഇടപ്പാറ, തസ്ബീര്‍ കൊല്ലം കുടി എന്നിവര്‍ പ്രസംഗിച്ചു.

