ന്യൂഡല്‍ഹി : കെ പി സി സി യുടെ 130 അംഗ ജംബോ ഭാരവാഹി പട്ടിക തയ്യാറായി .കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും അടക്കം പട്ടികയാണ് സമര്‍പ്പിച്ചത്. പട്ടികക്ക് ഹൈക്കമാന്‍ഡ് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് സൂചന.വി ഡി സതീശന്, , കെ വി തോമസ്, എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റമാർ. .കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിലനിര്‍ത്തി.
36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും പട്ടികയിലുണ്ട്. ബെന്നി ബെഹന്നാന് പകരക്കാരനായി എം എം ഹസ്സനെ യുഡിഎഫ് കൺവീനറാക്കാനും ധാരണയായിട്ടുണ്ട്.
ഒപ്പം കോഴിക്കോട്, തൃശൂര്‍ ഡി സി സി പ്രസിഡന്റുമാരുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. കോഴിക്കോട്ട് യു രാജീവനും തൃശൂരില്‍ എം പി വിന്‍സെന്റും പ്രസിഡന്റാകും.