തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം കുറയുന്നതനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സിപിഎം സെക്രട്ടിയേറ്റ്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് സിപിഎം നിര്‍ദേശിച്ചു.
വിശ്വാസികളുടെ ആവശ്യം പരിഗണിച്ചുള്ള തീരുമാനം ഉണ്ടാകണമെന്നും വിശ്വാസികളെ പിണക്കുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യം വിശ്വാസികള്‍ക്ക് പ്രധാനമാണന്നാണ് ലീഗിന്റെ നിലപാട്. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എന്‍എസ്എസ് അടക്കമുള്ള സമുദായസംഘടനകളും മതമേലധ്യക്ഷന്മാരും ആവശ്യപ്പെട്ടിരുന്നു.


