പെരുമ്പാവൂര്‍ : എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുന്‍കൈ എടുത്തു പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന മെഡിസിന് ചലഞ്ചിന്റെ ഭാഗമായി കൂവപ്പടി ബേത് ലഹേം അഭയഭവന് 1 ലക്ഷം രൂപയുടെ മരുന്നുകള്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ വിതരണം ചെയ്തു. ആള് ഇന്ത്യ ബാങ്ക് എംപ്ലോയ്സ് അസോസിയേഷന് എറണാകുളം ജില്ല കമ്മിറ്റിയാണ് മരുന്നുകള്‍ സംഭാവനയായി നല്‍കിയത്. നാനുറ്റിയന്പത്തോളം രോഗികള്‍ക്ക് അഭയം നല്കുന്ന സ്ഥാപനമാണ് അഭയഭവന്. കോവിഡ് 19 നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. ഇത് മനസിലാക്കിയാണ് ആള് ഇന്ത്യ ബാങ്ക് എംപ്ലോയ്സ് അസോസിയേഷന് മരുന്നുകള്‍ എത്തിച്ചു നല്‍കിയത്.
എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്,
മുന്‍ ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബാബു ജോസഫ്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ജോര്‍ജ്, ആള് ഇന്ത്യ ബാങ്ക് എംപ്ലോയ്സ് അസോസിയേഷന് ഭാരവാഹികളായ പി.ആര് സുരേഷ്, കെ.എസ് കൃഷ്ണ, മാത്യു ജോര്‍ജ്, സന്ദീപ് കൃഷ്ണ, അഭയഭവന് ഡയറക്ടര്‍ മേരി എസ്തപ്പാന് എന്നിവര്‍ സംബന്ധിച്ചു.