ബെംഗളുരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ലഹരിക്കടത്ത് കേസില്‍ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. ബിനീഷിനെ ബെംഗളുരു സിറ്റി സിവില്‍ കോടതിയിലേക്ക് ഹാജരാക്കി. നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും.
ഒക്ടോബര്‍ മാസത്തില്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബീനിഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തത്.. ബെംഗ്ളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. നേരത്തെ അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെങ്കിലും ബിനീഷ് അനാരോഗ്യം ചൂണ്ടികാട്ടുകയായിരുന്നു. ബെംഗ്ളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു.
ബെംഗളുരു മയക്കുമരുന്നുകേസില്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍.


