പേരാമ്പ്ര: കൂത്താളി സ്വദേശിയായ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരൻ ജോലിക്കിടെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് വീണുമരിച്ചു. കൂത്താളി ആശാരിമുക്ക് വടക്കേ മൊട്ടമ്മല്‍ രാകേഷ് (36) ആണ് മരിച്ചത്. മണിയൂര്‍ താഴപൊയില് മുക്കില്‍ പുതിയ ട്രാന്സ്ഫോര്മറിന്മേല് ജോലി ആവശ്യത്തിനായി കയറുന്നതിനിടയിൽ ആണ് അപകടത്തിൽ പെട്ടത്.
തുടര്‍ന്ന് കക്കട്ടിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ കോണ്‍ക്രീറ്റ് ജോലിക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ കുറഞ്ഞതോടെ വൈദ്യുതിക്കരാറുകാരനൊപ്പം ജോലിക്കെത്തിയതായിരുന്നു. കടിയങ്ങാട് വിളയാറ മീത്തല്‍ നാണുവിൻ്റെ യും രാധയുടെയും മകനാണ് രാകേഷ്. ഭാര്യ വിനയ.


