മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വാഹനാപകടം. സ്കൂട്ടര്‍ യാത്രികന് മരിച്ചു. പേഴയ്ക്കാപ്പിളളി സബ് സ്റ്റേഷനു സമീപം ഇന്ന് രാവിലെഎട്ടരയോടെയാണ് അപകടം നടന്നത്. പേഴക്കാപ്പിള്ളി ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന മഴുവന്നൂര്‍ സ്വദേശി കൃഷ്ണകുമാറാണ് മരണമടഞ്ഞത്.
കൃഷ്ണകുമാര്‍ ഓടിരിച്ചിരുന്ന ബൈക്ക് കാല്‍നടയാത്രക്കാരനെ തട്ടിയതിനുശേഷം നിയന്ത്രണം തെറ്റി അതേ ദിശയില്‍ വന്ന ലോറിക്കിടയിലേക്ക് വീഴുകയായിരുന്നു .
കൃഷ്ണകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് എത്തി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.


