കൊച്ചി: ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി കാര്‍ യാത്രികൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചത്.
പുലര്‍ച്ചെ ആറോടെ ദേശീയപാതയില്‍ അമ്ബാട്ടുകാവിലാണ് അപകടം.നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക രജിസ്ട്രേഷൻ ലോറിക്ക് പിന്നില്‍ കാറിടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കൃഷ്ണകുമാറാണ് കാര്‍ ഓടിച്ചിരുന്നത്. അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്.


